കൊല്ലത്ത് ബിജെപി ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട ശിലാസ്ഥാപന ചടങ്ങ് ബിജെപി മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ബഹിഷ്‌കരിച്ചു

കൊല്ലത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട ശിലാസ്ഥാപന ചടങ്ങ് ബിജെപി മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ബഹീഷ്‌കരിച്ചു. കെ.സുരേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ചടങ്ങാണ് ജില്ലയിലെ നേതാക്കള്‍ ബഹിഷ്‌കരിച്ചത്. ഭൂമി വാങ്ങിയതില്‍ തിരിമറി നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ശിലാസ്ഥാപനവും വിവാദത്തില്‍പ്പെട്ടു.

ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഗോപകുമാര്‍,ദേശീയ കൗണ്‍സില്‍ അംഗങളായ എ,ശിവദാസന്‍,സംസ്ഥാന ട്രഷററുമായിരുന്ന എംഎസ് ശ്യാംകുമാര്‍,സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കിഴക്കനേല സുധാകരന്‍,ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി എം.സുനില്‍,ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് തുടങിയവര്‍ ശിലാസ്ഥാപന ചടങില്‍ പങ്കെടുത്തില്ല.

ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ ഇട്ട തറക്കല്ല് ബിജെപിയുടെ ഗ്രൂപ് പോരിന്റെ കൂടി തറക്കല്ലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.അതേ സമയം നേതാക്കളുടെ ബഹീഷ്‌കരണം അഥവാ വിട്ടു നില്‍ക്കല്‍ ഗ്രൂപ് പോരിന്റെ ഭാഗം മാത്രമായല്ലെന്നും പറയുന്നു.നിലവിലെ ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റിന്റുമായി സഹകരിക്കാന്‍ ആകില്ലെന്ന നിലപാടും മറ്റൊരു കാരണമാണ്.

ബി ഗോപകുമാറിനെ ബിജെപിയുടെ ജില്ലാ അദ്ധ്യക്ഷനാക്കാമെങ്കില്‍ അഴിമതിയെ തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്നും,കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ അബ്ദുള്ളകുട്ടിയെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കാമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം.

കോണ്‍ഗ്രസ് ബിജെപി ജില്ലാ ആസ്ഥാനങളുടെ തറക്കല്ലിടീലും ഉത്ഘാടനവും വിവാദത്തില്‍ മുങിയത് സമാനതകളില്ലാത്ത സംഭവങളായും വിശേഷിപ്പിക്കാം.കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ എ,ഐ ഗ്രൂപിലെ മുതിര്‍ന്ന നേതാക്കള്‍ ബഹീഷ്‌കരിക്കുന്നതു പോലെയാണ് ബിജെപിയുടെ ശിലാ സ്ഥാപന ചടങ് ബഹീഷ്‌കരിക്കല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News