കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു. പരമാവധി നിരക്ക് 60 ല്‍ നിന്ന് 50 ആയാണ് കുറച്ചത്.സ്ലാബുകളും പുനര്‍ നിര്‍ണ്ണയിച്ചു.ഇനി മുതല്‍ 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേയ്ക്ക് യാത്ര ചെയ്യാം.

30 രൂപയ്ക്ക് 12 സ്റ്റേഷനുകളിലേക്കും 12 സ്റ്റേഷനുകള്‍ക്കപ്പുറത്തേയ്ക്ക് 50 രൂപയ്ക്കും യാത്ര ചെയ്യാം.കോവിഡിന്റെ പശ്ചാത്തലത്തിലാണ് കെ എം ആര്‍ എല്‍ നിരക്കിളവ് പ്രഖ്യാപിച്ചത്.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം തിങ്കളാഴ്ച്ച മുതല്‍ മെട്രോ വീണ്ടും സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ ദൂരം യാത്രചെയ്യാനുള്ള നിരക്ക് 60 രൂപയില്‍ നിന്ന് 50 രൂപയായാണ് കുറച്ചത്.അതായത് ആലുവ മുതല്‍ പേട്ട വരെ ഇനി മുതല്‍ 50 രൂപക്ക് യാത്ര ചെയ്യാം.മറ്റ് നിരക്കുകള്‍ ഇങ്ങനെയാണ്. 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേയ്ക്ക് യാത്ര ചെയ്യാം.30 രൂപയ്ക്ക് 12 സ്റ്റേഷനുകളിലേക്കും 12 സ്റ്റേഷനുകള്‍ക്കപ്പുറത്തേയ്ക്ക് 50 രൂപയ്ക്കും യാത്ര ചെയ്യാം.കൂടാതെ കൊച്ചി വണ്‍ കാഡ് ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചു.

കോവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മെട്രൊ സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാരില്‍ പലരുടെയും വണ്‍കാര്‍ഡിന്റെ കാലാവധി അവസാനിച്ചെങ്കിലും അത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചിട്ടുണ്ട്.

പുതിയ കാര്‍ഡ് വാങ്ങുന്നവര്‍ക്കായി പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.150 രൂപ ഫീസ് ഈടാക്കിയാണ് വണ്‍കാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ ഈ മാസം 7 നും അടുത്ത മാസം 22നും ഇടയില്‍ ഫീസില്ലാതെ കാര്‍ഡ് വാങ്ങാം.ഇതു കൂടാതെ വീക്ക് ഡേ വീക്ക് എന്‍ഡ് പാസ്സുകള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.വീക്ക് ഡേ പാസ്സുകള്‍ 125 രൂപയില്‍നിന്ന് 110 ആയും വീക്കെന്‍ഡ് പാസ്സുകള്‍ 250 ല്‍നിന്ന് 220ആയുമാണ് കുറച്ചത്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ മാനേജ്‌മെന്റിന്റെ ഈ പ്രഖ്യാപനങ്ങളെന്ന് കെ എം ആര്‍ എല്‍ എം ഡി അല്‍ക്കേഷ്‌കുമാര്‍ ശര്‍മ്മ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News