സിയാല്‍: വിമാനത്താവള വികസനം സര്‍ക്കാര്‍ നേതൃത്വത്തില്‍ സാധിക്കുമെന്നതിന്‍റെ വിജയകരമായ മാതൃക: പിണറായി വിജയന്‍

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്ന് സിയാല്‍ മാതൃക തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സിയാലിന്റെ 26 മത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഓഹരി ഉടമകൾക്ക് 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർബോർഡിൻ്റെ ശുപാർശയും ഇന്ന് നടന്ന സിയാലിൻ്റെ വാർഷിക പൊതുയോഗം അംഗീകരിച്ചു.

വിമാനത്താവള നടത്തിപ്പിൽ സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്ന കേന്ദ്രനയം ശക്തമാകുമ്പോഴാണ് ഓഹരി ഉടമകൾക്ക് ലഭവിഹിതം നൽകി സിയാൽ മാതൃകയാകുന്നത്.

2019-20 സാമ്പത്തിക വർഷത്തിലെ 27 ശതമാനം ലാഭവിഹിതം ഓഹരി ഉടമകൾക്ക് നൽകാനാണ് സിയാലിൻ്റെ നിക്ഷേപ വാർഷിക പൊതുയോഗത്തിൽ തീരുമാനമായത്.

സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ടതില്ലെന്നും സിയാൽ മാതൃക തെളിയിക്കുന്നതായി സിയാലിൻ്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2019-20 സാമ്പത്തിക വർഷത്തിൽ സിയാൽ 655.05 കോടി രൂപയാണ് മൊത്തവരുമാനം നേടിയത്. 204.05 കോടി രൂപയാണ് സിയാലിൻ്റെ ലാഭം.

കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ലാഭം 200 കോടി രൂപ മറികടക്കുന്നത്. ഓഹരിയുടമകൾക്ക് 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ശുപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചതോടു കൂടി ഈ ഇനത്തിൽ സർക്കാറിന് 34 കോടിയോളം രൂപയാണ് ലഭിക്കുക.

കോവിഡ് പ്രോട്ടോക്കോൾ മുൻനിർത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സിയാലിൻ്റെ വാർഷിക പൊതുയോഗം നടന്നത്.

യോഗത്തിൽ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി സുനിൽ കുമാർ, എം.എ.യൂസഫ് അലി, എൻ.വി.ജോർജ്, ഇ.എം.ബാബു, കെ.റോയ് പോൾ, എ.കെ.രമണി, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News