മുല്ലപ്പള്ളി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് കലാപാഹ്വാനം; നടപടി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാരിനെതിരെ നീങ്ങണമെന്ന കെപിസിസി പ്രസിഡന്റ് നടത്തിയ ആഹ്വാനം വലിയ കലാപാഹ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കെപിസിസി അധ്യക്ഷൻ വിളിച്ച യോഗം ജനാധിപത്യ പ്രക്രിയയിലെ ഗുരുതര പ്രശ്നമാണ്. സർക്കാർ ഉദ്യോഗസ്ഥരോട് വഞ്ചിക്കണം എന്നാവശ്യപ്പെടുകയാാണ്. ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം പാലിക്കാൻ ബാധ്യസ്ഥരാണ്.

എല്ലാം ചോർത്താൻ പറയുന്നത് വലിയ രീതിയിലുള്ള കലാപ ആഹ്വാനം. ഈ നിലപാട് ഉണ്ടാകാൻ പാടില്ലാത്തതാണ്. മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത് ജനങ്ങള്‍ക്കും നാടിനും എതിരെയുള്ള ആഹ്വാനമാണെന്നുംമുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here