‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ വരുന്നു. ‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ.
യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് നിർമാണം. അൽഫോണ്ഡസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും.
2015ൽ ആണ് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘പ്രേമം’ പുറത്തിറങ്ങിയത്. ചിത്രം കേരളത്തിന് പുറത്തും ഹിറ്റായി. 2018ൽ സുഹൃത്ത് സുകുമാർ തെക്കേപ്പാട്ടുമായി ചേർന്ന് തൊബാമ എന്ന സിനിമയും നിർമ്മിച്ചിരുന്നു അൽഫോൺസ്.

Get real time update about this post categories directly on your device, subscribe now.