മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

തിരുവോണനാളില്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയ മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു. ഒമാനിലെ സൂറില്‍ ആണ് മിഥിലാജിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ ഉള്ളത്.

മകന്റെ വേര്‍പാടിനോട് ഇതുവരെയും പൊരുത്തപ്പെടാന്‍ അവര്‍ക്കായിട്ടില്ലെന്നും പരമ സാത്വികനായ ആ പിതാവിന് ഏറ്റവും അടുപ്പമുള്ള മകനായിരുന്നു മിഥിലാജ് എന്നും സഹോദരീ ഭര്‍ത്താവ് നിസാര്‍ പറഞ്ഞു.

ഒമാനില്‍ ലോക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് മിഥിലാജിന്റെ മാതാപിതാക്കള്‍ ഒമാനില്‍ എത്തിയത്. വന്ദേഭാരത് വിമാനത്തില്‍ തിരിച്ചു പോവാന്‍ ഒരുങ്ങുന്നതിനിടയിലാണ് മകന്‍ കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മിഥിലാജിന്റെ കുടുംബത്തെ വിളിച്ച് അനുശോചനം അറിയിച്ചതായി പി എം ജാബിര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here