ജയലളിതയുടെ എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസ്; തൃശൂര്‍ സ്വദേശിയായ പ്രതി അറസ്റ്റില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തമിഴ്‌നാട് രത്‌നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശ്ശൂര്‍ കൊടകര സ്വദേശി ബിജിന്‍ ലാല്‍ അറസ്റ്റില്‍.

പിടികിട്ടാപ്പുള്ളിയായ ബിജിന്‍ ലാലിനെ ആലപ്പുഴ നോര്‍ത്ത് പോലീസാണ് പിടികൂടിയത്. നഗര മധ്യത്തിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവെയാണ് ബിജി ലാലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തമിഴ്‌നാട് പോലീസിനു കൈമാറി.

ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പ്രതി ഉള്‍പ്പെടുന്ന സംഘം കൃത്യം നടത്തിയത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയ ബിജിലാലിനെ ഏറെ നാളായി തമിഴ്‌നാട് പോലീസ് അന്വേഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News