മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കൂടി വരുന്നു; പുതിയ കേസുകൾ 20000 കടന്നു. രോഗബാധിതർ 9 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ 20,489 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 9 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 10,801 പേർ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു.

312 മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്‍തത്. 26276 മരണങ്ങൾ ഉൾപ്പെടെ ആകെ രോഗബാധിതർ 8,83,862. ഇത് വരെ രോഗമുക്തി നേടിയവർ 6,36,574. നിലവിൽ 2,20,661 പേരാണ് ചികത്സയിൽ കഴിയുന്നത്.

മുംബൈയിൽ കോവിഡ് -19 കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 20% വർദ്ധിച്ചു. ആഗസ്റ്റ് 21 ന് റിപ്പോർട്ട് ചെയ്‌ത 18,299 കേസുകളിൽ നിന്ന് വെള്ളിയാഴ്ച 22,222 ആയാണ് ഉയർന്നത്. രോഗമുക്തി നേടി ആശുപത്രിയിൽ വിട്ട രോഗികളുടെ എണ്ണവും നഗരത്തിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണവും കുറച്ചാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കുന്നത്.

മുംബൈയിൽ പെട്ടെന്നുണ്ടായ വൈറസ് വളർച്ചാ നിരക്കിന് കാരണം നഗരത്തിൽ വഴിയോര കച്ചവടക്കാരിലും കടയുടമകളിലും നടത്തി വരുന്ന പരിശോധനയാണെന്ന് ബി എം സി അറിയിച്ചു.

ആന്റിജൻ പരിശോധന കർശനമായി നടത്താൻ തുടങ്ങിയെന്നും വിപണിയിലെ കച്ചവട സ്ഥാപനങ്ങളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ വിപുലമാക്കിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈയിലെ ആശങ്ക പടർത്തുന്ന കൊവിഡ് രോഗവ്യാപനത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എല്ലാ വാർഡ് ഉദ്യോഗസ്ഥരുമായും ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർമാരുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന യോഗത്തിലായിരുന്നു അവലോകനം.

അടുത്ത 3 മാസം വെല്ലുവിളി നിറഞ്ഞതാണെന്ന് രോഗവ്യാപനത്തിന്റെ കുതിച്ചു ചാട്ടത്തെ പരാമർശിച്ചു കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു. മുംബൈയിൽ 5,000-6,000 കിടക്കകൾ കൂടി ക്രമീകരിക്കാമെന്നും ഓക്സിജൻ, ഐസിയു തുടങ്ങിയ അത്യാഹിത സൗകര്യങ്ങൾക്കായും പദ്ധതിയിട്ടിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മുംബൈയിൽ നടന്ന കോവിഡ് -19 കേസുകളുടെ വർദ്ധനവ് കൂടുതൽ ശക്തമായി നിയന്ത്രിക്കാനുള്ള വെല്ലുവിളി സംസ്ഥാന ഭരണകൂടം നേരിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കോവിഡ് 19 അവസ്ഥയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel