കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു; ഡ്രൈവർ പിടിയിൽ

ആറൻമുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ കായംകുളം കീരിക്കോട് സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്തു. യുവതിയെ ചികിത്സ കേന്ദ്രത്തിലേക്ക് പോകവേ രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.

2 യുവതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ആദ്യം ഒരു കൊവിഡ് സെന്‍ററില്‍ എത്തിച്ച ശേഷം ഇരുപതുകാരിയുമായി യാത്ര തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

ഈ സമയം ആംബുലന്‍സില്‍ ഡ്രൈവറും ഇരുപതുകാരിയായ യുവതിയും മാത്രമാണ് ഉണ്ടായിരുന്നത്. പീഡനത്തിന് ശേഷം ഇയാള്‍ യുവതിയെ കൊവിഡ് സെന്‍ററിന് മുന്നില്‍ ഇറക്കി വിടുകയും ചെയ്തു. കൊവിഡ് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകരോടാണ് യുവതി പീഡനവിവരം തുറന്ന് പറഞ്ഞത്.

യുവതിയെ കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റി. യുവതിയുടെ വിശദമായ മൊ‍ഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതുകാരിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. വധശ്രമക്കേസിലടക്കം പ്രതിയായ നൗഫലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News