ആറ്റിങ്ങൽ കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം ആറ്റിങ്ങൽ, കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്.

കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലോറി തടഞ്ഞ് പരിശോധിച്ചപ്പോ‍ഴാണ് 500 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ  ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തെ  വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്.

കഞ്ചാവ് കടത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും എക്സൈസ് സംഘം പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News