കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട ആറൻമുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു.

അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യുവതിയുടെ പരാതിയില്‍ കായംകുളം കീരിക്കോട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്. കൊവിഡ് രോഗിയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel