കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്

തൊടുപുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്.

പാര്‍ട്ടിയുടെ രണ്ടില ചിഹ്നം ആര്‍ക്കും നല്‍കാന്‍ ജോസ് കെ മാണിക്ക് അധികാരമില്ലെന്നും ജോസഫ് പറഞ്ഞു. കോടതിവിധി പ്രകാരം ജോസ് കെ മാണിക്ക് ചെയര്‍മാനായി തുടരാനോ പാര്‍ടി യോഗങ്ങള്‍ വിളിക്കാനോ അധികാരമില്ല.

അവര്‍ക്ക് ഇപ്പോള്‍ മുഴുവന്‍ തേങ്ങ കിട്ടിയതുപോലെയാണ് പാര്‍ടി ചിഹ്നവും പേരും. ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഒരിക്കലും തങ്ങള്‍ക്ക് വിലങ്ങു തടിയാകില്ലെന്നും ജോസഫ് പറഞ്ഞു.

ജോസ് പക്ഷം ഞായറാഴ്ച കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമവിരുദ്ധമാണ്. ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജി വെച്ച് പാലായില്‍ മത്സരിക്കുമെന്ന് കരുതുന്നില്ല.

പാലായില്‍ സ്വന്തം ബൂത്തില്‍ പത്തു വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ മാണിയുടെ ജനപിന്തുണയെന്നും ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News