കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ തീരുമാനം.

ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പി കെ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. തീരുമാനം യു ഡി എഫിന് ആശ്വാസമാവുമെങ്കിലും അധികാര താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുപ്പുകള്‍ വരുത്തിവെയ്ക്കുന്നത് മുസ്ലിം ലീഗില്‍ പ്രതിസന്ധിയുണ്ടാക്കും.

പാര്‍ലമെന്റ് അംഗമെന്നതിനപ്പുറം കേന്ദ്രത്തില്‍ അധികാര സാധ്യതകളില്ലെന്ന് മനസ്സിലാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്കുതന്നെ മടങ്ങുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പി കെ കുഞ്ഞാലിക്കുട്ടി തന്നെ നയിയ്ക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.

ദേശീയ ചുമതലകളെല്ലാം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന് കൈമാറി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിയെ മടക്കിക്കൊണ്ടുവരണമെന്ന് പാണാക്കാടെത്തി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതും മടങ്ങിവരാനാഗ്രഹിച്ച കുഞ്ഞാലിക്കുട്ടിയ്ക്ക് ആശ്വാസമായി.

വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി അനാവശ്യമായി തിരഞ്ഞെടുപ്പുകള്‍ വരുത്തിവെയ്ക്കുവെന്ന് കുഞ്ഞാലിക്കുട്ടിയ്ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ മുസ്ലിം ലീഗിലും പ്രതിസന്ധിയുണ്ടാക്കും.

അതേസമയം, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിയ്ക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം യു ഡി എഫിന് ആശ്വാസമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News