കടല്‍ ക്ഷോഭം: ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍; ബോട്ടുകള്‍ക്ക് കൊല്ലത്തെ പോര്‍ട്ടുകളില്‍ പ്രവേശനാനുമതി

കൊല്ലം: ശക്തമായ കടല്‍ ക്ഷോഭത്തെതുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേരള സര്‍ക്കാരിന്റെ കരുതല്‍. അറുപതോളം ബോട്ടുകള്‍ക്ക് കൊല്ലത്തെ പോര്‍ട്ടുകളില്‍ പ്രവേശനാനുമതി നല്‍കി.

അതേസമയം തീരത്തിറങ്ങാനൊ മത്സ്യം വില്‍ക്കാനൊ അനുമതിയില്ല.തങ്ങളുടെ ജീവന്‍ കാത്ത കേരള സര്‍ക്കാരിന് തൊഴിലാളികള്‍ നന്ദി രേഖപ്പെടുത്തി.

കേരള തീരക്കടലില്‍ ശക്തമായ കാറ്റും മഴയേയും തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണ്ണാടക, ലക്ഷ്യദ്വീപ് സ്വദേശ ബോട്ടുകളാണ് പ്രാണരക്ഷാര്‍ത്ഥം കൊല്ലത്തെ ഹാര്‍ബറുകളില്‍ നങ്കൂരമിട്ടത്. കൊല്ലം വാടിയില്‍ 50, നീണ്ടകരയില്‍10 ബോട്ടുകളും എത്തി. തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയ കേരള സര്‍ക്കാരിനവര്‍ നന്ദി പറഞ്ഞു.

നിലവില്‍ കൊല്ലം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. മാത്രമല്ല മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കി. കൊല്ലം തീരത്ത് കടലാക്രമണവും ശക്തമാണ്.

അതേസമയം തീരത്തിറങ്ങാനൊ മത്സ്യം വില്‍ക്കാനൊ ഇതര സംസ്ഥാനത്തെ ബോട്ടുകള്‍ക്ക് അനുമതിയില്ല. ഇവര്‍ക്കാവശ്യമായ ഭക്ഷണം എത്തിക്കാന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News