
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ 108 ആംബുലന്‍സില്‍ വച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രതിയെ ജാമ്യത്തില്‍ എടുക്കുവാന്‍ 108 ആംബുലന്‍സിലെ സിഐടിയു യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇടപെട്ടു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്.
108 ആംബുലന്‍സ് ജീവനക്കാര്‍ക്കിടയില്‍ സംസ്ഥാന അടിസ്ഥാനത്തിലോ, പത്തനംതിട്ട ജില്ലയിലോ സിഐടിയു വില്‍ അഫിലിയേറ്റ് ചെയ്ത യൂണിയന്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു യൂണിയന്‍ ഏതോ ഒരാളുടെ പേരില്‍ 108 ആമ്പുലന്‍സ് യൂണിയനിലെ സിഐടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബലാല്‍സംഗ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
108 ജീവനക്കാരുടെ ഒരു യൂണിയന്‍ പോലും സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നില്ല. സ്ത്രീയെ 108 ആംബുലന്‍സില്‍ ബലാത്സംഗംചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും നീചവുമാണ്. പ്രതി രക്ഷപ്പെടാന്‍ ഒരിക്കലും അവസരം ഉണ്ടാകരുത്. സിഐടിയുവിന്റെ പേരില്‍ ഒരാളും ബലാല്‍സംഗ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടപെടാന്‍ പോകുന്നില്ല.
സിഐടിയു വിന്റെ പേരില്‍ ഇത്തരമൊരു കള്ളപ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here