മത്തായിയുടേത് മുങ്ങിമരണമെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കിണറ്റില്‍ വീണതോ ചാടിയതോ ആകാം; അസ്ഥിയുടെ പൊട്ടലും ക്ഷതങ്ങളും വീഴ്ചയില്‍ സംഭവിച്ചതാകാമെന്ന് നിഗമനം

പത്തനംതിട്ട: സംശയങ്ങള്‍ ബാക്കിവെച്ച് മത്തായിയുടെ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മത്തായിയുടേത് മുങ്ങിമരണം തന്നെയാണെന്നാണ് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട.്

കിണറ്റില്‍ വീണതോ ചാടിയതോ ആകാം. കിണര്‍ ദൂരൂഹത വര്‍ധിപ്പിക്കുന്നു. സംശയങ്ങള്‍ അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

തലയില്‍ ഇടത് ഭാഗത്ത് ആഴത്തിലുളള ക്ഷതം ഏറ്റിട്ടുണ്ട്. ഇടത് കൈമുട്ടിനോട് ചേര്‍ന്ന്, അസ്ഥിക്ക് പൊട്ടലുമുണ്ട്. പൊട്ടലും ക്ഷതങ്ങളും വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here