മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്; പ്രതിദിന കണക്കിൽ റെക്കോർഡ്

കഴിഞ്ഞ 24 മണിക്കൂറിൽ 23350 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ കൊവിഡ് -19 കേസുകളുടെ എണ്ണം ഇതോടെ 907212 ആയി ഉയർന്നു. 328 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മരണസംഖ്യ 26604 ആയി.

മുംബൈയിൽ ഞായറാഴ്ച 1,910 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. മാക്സിമം സിറ്റിയിലെ രോഗബാധിതരുടെ എണ്ണം 1,55,622 ആയി രേഖപ്പെടുത്തി. 37 രോഗികൾ മരിച്ചതോടെ മരണസംഖ്യ 7,866 ആയി.

എന്നിരുന്നാലും ഇത് വരെ 1,23,498 രോഗികൾ സുഖം പ്രാപിച്ച കണക്കുകൾ നഗരത്തിന് കുറച്ചെങ്കിലും ആശ്വാസം പകരുന്നു. നിലവിൽ 23,930 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കല്യാൺ ഡോംബിവ്‌ലി മേഖലയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ 496 കേസുകൾ റിപ്പോർട്ട് ചെയ്തു. പൻവേലിൽ 292 കേസുകളും രേഖപ്പെടുത്തി.

നവംബർ 1 മുതൽ മുംബൈയിൽ ഓഫീസുകൾ തുറക്കാനും സബർബൻ ട്രെയിനുകൾ പുനഃസ്ഥാപിക്കാനുമാണ് നിലവിലെ തീരുമാനം. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 2021 മുതൽ ആരംഭിക്കുവാനാണ് ആലോചന.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബി എം സി നഗരത്തെ തിരിച്ചെടുക്കുവാനുള്ള പദ്ധതികൾക്ക് രൂപരേഖ നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News