
അടുത്ത വര്‍ഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്നും എയിംസ് മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നത് അതിന്‍റെ സൂചനയാണെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നെന്നും രോഗവ്യാപനം കുറഞ്ഞു തുടങ്ങുന്നതിനു മുമ്പ് രാജ്യത്ത് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കാമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും തീവ്രമായി തുടരുന്നതും ഇന്ത്യയില്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here