പൊന്നാനിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 6 മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി; തിരൂരിൽ ബോട്ട് മുങ്ങി 2 പേരെ കാണാതായി

മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ഇവർ 12 മണിക്കൂറായി കടലിൽ അകപ്പെട്ടിരിക്കുകയാണ്.

കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് കണ്ടെത്താനായിട്ടില്ല.പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാൻ പറ്റിയിട്ടില്ല.

ബോട്ടിൽ വിള്ളലുണ്ടെന്നും, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ അറിയിച്ചിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. തീരസംരക്ഷണ സേനയും മറീൻ എൻഫോഴ്സ്മെന്റും തിരച്ചിൽ ആരംഭിച്ചു.

അതേസമയം മലപ്പുറം താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി. അപകടത്തില്‍ പെട്ട അഞ്ചുപേരിൽ മൂന്നു പേർ കരക്കെത്തി. കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഫൈബർ വള്ളമാണ് മുങ്ങിയത്. ഉബൈദ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.

അമ്പലപ്പുഴയിൽ വള്ളം മുങ്ങി കോടികളുടെ നഷ്ടം. 12 ഇൻ ബോർഡ് വളളങ്ങളാണ് തകർന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News