രാജ്യത്തെ കൊവിഡ് ബാധിതർ 42 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,802 പുതിയ രോഗികള്‍

രാജ്യത്തെ കോവിഡ് ബാധിതർ 42 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് രോഗബാധിതരുടെ എണ്ണം 90,000 കടക്കുന്നത്.

ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്.

ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 71,642 ആയി ഉയര്‍ന്നു. രോഗബാധയെത്തുടര്‍ന്ന് നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News