മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ സമ്മാനവുമായി കണ്ണൂരില്‍ നിന്ന് ഒരു ആരാധിക

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ഒരപൂർവ്വസമ്മാനം. മമ്മൂട്ടി അഭിനയിച്ച ഇരുന്നൂറു സിനിമകളുടെ പേരുകൾ ചേർത്തുവെച്ച് വരച്ച ഒരു പോർട്രേറ്റ്.

മമ്മൂട്ടിയുടെ കടുത്ത ആരാധികയായ കണ്ണൂർ ജില്ലയിലെ മാതമംഗലത്തെ സന സുനുകുമാറാണ് വരയുടെ ഈ വിസ്മയം തീർത്തത്.

സന സുനുകുമാര്‍ വരച്ച മമ്മൂട്ടിയുടെ പോര്‍ട്രേറ്റ്

ബിരുദ വിദ്യാർത്ഥിനിയായ സന സുനുകുമാർ ഇതിനകം നിരവധി ചിത്രങ്ങൾ കലാസ്വാദകർക്കായി സമ്മാനിച്ചിട്ടുണ്ട്.

പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഒരു കൗതുകമായി തുടങ്ങിയവര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് കോവിഡ് കാലത്താണ്.

താൽപര്യപ്പെടുന്നവരുടെ പോർട്രൈറ്റുകൾ വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ചുനൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here