കരിപ്പൂർ വഴി സ്വർണ്ണക്കടത്ത്: പിടിയിലായ ഹംസ സജീവ ലീഗ് പ്രവർത്തകൻ

കഴിഞ്ഞ ദിവസം ജിദയിൽ നിന്നും കരിപ്പൂരിലെത്തിയ സ്പൈസ് ജറ്റ് വിമാനത്തിലാണ് കരുവാരക്കുണ്ട് സ്വദേശിയായ ടി ഹംസ പ്രഷർ കുക്കറിനകത്ത് സ്വർണ്ണം കടത്തിയത്.

35 ലക്ഷം രൂപ വില മതിക്കുന്ന 700ഗ്രാം സ്വർണമാണ് കടത്തിയത്.എയർ കസ്റ്റംസ് ഇന്റലിജന്റ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

കരുവാരക്കുണ്ട് സ്വദേശിയായ ഹംസ 10 വർഷങ്ങൾക്ക് മുമ്പാണ് വിദേശത്തേക്ക് പോയത്. അതിന്മുമ്പ് നാട്ടിലെ സജീവലീഗ് പ്രവർത്തകനായിരുന്നു ഹംസ. സൗദിയിൽ എത്തിയതോടെ കെഎംസിസിയുടെ പ്രധാന പ്രവർത്തകനായി.

ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പൂർണ്ണമായും ലീഗ് അനുകൂലപോസ്റ്റുകളാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയാണ്ഹംസയെന്നും സൂചനയുണ്ട്.

സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന പ്രവാസികളെ കണ്ടെത്തി അവർക്ക് കമ്മീഷൻ നൽകി നാട്ടിലേക്ക് സ്വർണ്ണം കടത്തുന്ന സംഘത്തിന് നേതൃത്വം കൊടുക്കുന്നത് ഹംസയാണെന്നും കസ്റ്റംസിന് വിവരംലഭിച്ചിട്ടുണ്ട്.

നേരത്തെ കെഎംസിസി ചാർട്ട് ചെയ്ത വിമാനത്തിൽ സ്വർണം കടത്തിയത് വലിയ വിവാദമായിരുന്നു. നിലമ്പുരിലെ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സി എച്ച് അബ്ദുൾകരീം നേരത്തെ കോയമ്പത്തുർ വിമാനതാവളം വഴി സ്വർണ്ണം കടത്തിയകേസിൽ പിടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News