മലയാളത്തിന്റെ നടനവിസ്മനം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകന് ദുല്‍ഖര്‍ സല്മാന്. കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും ആശ്രയിക്കാമെന്നും മകന് കുറിക്കുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍:
പിറന്നാള്‍ ആശംസകള്‍ വാപ്പിച്ചി! എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ ആള് വാപ്പിച്ചിയാണ്. എന്തിനും എനിക്ക് ആശ്രയിക്കാവുന്ന, എന്നെ കേട്ടിരുന്ന് ശാന്തനാക്കുന്നയാളാണ്. എന്റെ സമാധാനവും സന്തോഷവുമെല്ലാം.
വാപ്പിച്ചിയുടെ നിലവാരത്തിലേക്ക്, പ്രതീക്ഷയിലേക്ക് ഉയര്‍ന്ന് ജീവിക്കാനാണ് ഓരോ ദിവസവും ഞാന്‍ ശ്രമിക്കുന്നത്. നമുക്കെല്ലാം ഈ സമയത്ത് ഒന്നിച്ചിരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. മറിയത്തിനൊപ്പം വാപ്പിച്ചിയെ കാണുന്നത് പോലെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്നേഹം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here