വാഗമണില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

ഇടുക്കി: വാഗമണില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

പൂഞ്ഞാര്‍ സ്വദേശി അജ്മല്‍ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീന്‍ ബാബു, കോഴിക്കോട് ബാലുശേരി സ്വദേശി അഖില്‍ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശിനി മുഹീന എന്നിവരെയാണ് വാഗമണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

അജ്മല്‍ ഷാ നേരത്തേയും മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. മയക്കുമരുന്ന് വില്‍പ്പനയുടെ ഭാഗമായാണ് സംഘം വാഗമണില്‍ എത്തിയതെന്നും കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News