കോണ്‍ഗ്രസ് എംപിമാര്‍ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് എംപിമാര്‍; നീക്കത്തില്‍ അതൃപ്തി അറിയിച്ച് യുവനേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ച് നാല് കോണ്‍ഗ്രസ് എംപിമാര്‍.

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

മുസ്ലീം ലീഗില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന് പിന്നാലെയാണ് ഇവരുടെ നീക്കം. പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ഈ എംപിമാരുടെ വാദം.

അതേസമയം, മുതിര്‍ന്ന നേതാക്കളുടെ നീക്കത്തില്‍ കോണ്‍ഗ്രസ് യുവനേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇവര്‍ സംസ്ഥാനത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here