ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി ആരാധകര്‍

കൊച്ചി: മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ട്വിറ്റര്‍ ടാഗ് സെലിബ്രേഷനില്‍ 10.17 മില്യണ്‍ ട്വീറ്റുകളോടെ മലയാളത്തിലെ എക്കാലത്തെയും വലിയ ട്വിറ്റര്‍ ടാഗ് എന്ന ഖ്യാതി സ്വന്തമാക്കി. കൂടാതെ മലയാളത്തിലെ 5 മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ ട്വീറ് ചെയ്യപെട്ട ആദ്യത്തെ ടാഗ് എന്ന നേട്ടവും കരസ്ഥമാക്കി

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് 24 മണിക്കൂറില്‍ നേടിയ 4.9മില്യണ്‍ റെക്കോര്‍ഡ് ആണ് മമ്മൂട്ടി ഫാന്‍സ് 14 മണിക്കൂര്‍ കൊണ്ട് മറികടന്നത്

മഹേഷ് ബാബു, ചിരഞ്ജീവി, മോഹന്‍ലാല്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയ വഴിയും, ഫോണ്‍ വിളിച്ചും മമ്മൂട്ടിക്ക് ആശംസ നേര്‍ന്നു. . മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പിറന്നാള്‍ ആഘോഷമായതില്‍ ആരാധകര്‍ വളരെ അധികം സന്തോഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News