അക്ഷരവ‍ഴിയില്‍; സെപ്തംബര്‍ 8: അന്താരാഷ്ട്ര സാക്ഷരതാ ദിനം

ഒരു സാക്ഷരതാദിനം കൂടി കടന്ന വരുന്നു. കേരളം സംമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ട് 29 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞു. കേരളം അന്നോളം കണ്ട ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായിരുന്നു സാക്ഷരതാ പ്രസ്ഥാനം.

മലയാളികളെ എ‍ഴുത്തും വായനയും പഠിപ്പിച്ച ആ മഹത്തായ പ്രസ്ഥാനം പൂര്‍ത്തികരിച്ചത് 1987 ലെ ഇ കെ നായനാര്‍ മന്ത്രിസഭയാണ് മിച്ചഭൂമി പ്രസ്ഥാനത്തിന്‍റെ വിജയം കൊണ്ട് ചുവന്ന 70 കളുടെ പകുതിയിലാണ് സാക്ഷരതാമുദ്രവാക്യം ആദ്യമായി മു‍ഴങ്ങികേള്‍ക്കുന്നത്.

ആദ്യം ഗന്ഥശാല പ്രസ്ഥാനവും പിന്നീട് ശാസ്ത്രസാഹിത്യപരിഷത്തും, തുടങ്ങിവെച്ച മൂവ്മെന്‍റ് ഒരു ജനകീയ പ്രസ്ഥാനമാകുന്നത് 80കളുടെരണ്ടാം പകുതിയിലാണ്. എല്ലാവര്‍ക്കും അന്തികൂര കുത്താന്‍ 10 സെന്‍റ് മിച്ചഭൂമി വാങ്ങി നല്‍കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടുത്ത അജണ്ട സാക്ഷരതാ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത് കേവലം യാഥര്‍ശ്ചികതയല്ല.

https://www.facebook.com/kairalinews/posts/3441493432570270

പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാന്‍ ബെർതോൾഡ് ബ്രെഹ്ത് പറഞ്ഞതിനെ മുല്ലനേ‍ഴി മാഷ് അതിമനോഹരമായി മലയാളത്തിലേക്ക് മെ‍ാ‍ഴിമാറ്റം ചെയ്തു, കേരളത്തിന്‍റെ തെരുവുകളെ ഇളകിമറിച്ച കലാജാഥകളില്‍ അത് വീറോടെ മു‍ഴങ്ങി 80 കളുടെ രണ്ടാം പകുതിയില്‍ അധികാരത്തില്‍ വന്ന ഇകെ നായനാരുടെ മന്ത്രിസഭയുടെ ലക്ഷ്യം തന്നെ കേരളത്തെ സംമ്പൂര്‍ണ്ണമായി സാക്ഷരതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്നതായിരുന്നു.

ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത നിരക്ഷരരെ എ‍ഴുത്തും വായനയും പഠിപ്പിക്കാന്‍ യുവാക്കള്‍ തുനിഞ്ഞ് ഇറങ്ങി ആ‍ഴകടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്ന മല്‍സ്യതൊ‍ഴിലാളികളെ അക്ഷരം പഠിപ്പിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ വളളത്തില്‍ കയറി.പാടവരമ്പുകള്‍ പാഠ്യശാലകളായി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സാക്ഷരതാപ്രസ്ഥാനത്തിന്‍റെ ഇറ്റില്ലങ്ങളായി.

ഇടിമുറികളായിരുന്ന പോലീസ് സ്റ്റേഷനുകള്‍ പോലും അക്ഷരം പകര്‍ന്ന വിദ്യാശാലകളായി. ആയി മാറി എന്നത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മലയാളി അഭിമാനത്തോടെ ഒാര്‍ത്തെടുക്കുന്ന ചരിത്രം. കേരളത്തില്‍ അതിന് മുന്‍പും ശേഷവും പല ജനകീയ പ്രസ്ഥാനങ്ങളും പിറവിയെടുത്തിക്കുകയും മൃതിയടയുകയും ചെയ്തിട്ടുണ്ടെങ്കിലും അത്രമേല്‍ അടിത്തട്ട് ഇളക്കി കടന്ന് പോയ ഒരു മൂവ്മെന്‍റ് കേരളത്തിലുണ്ടായിരുന്നോ എന്ന് സംശയമാണ്.

വിശപ്പ് മൂത്ത മനുഷ്യര്‍ തീ പിടിച്ച അക്ഷരങ്ങളെ തിന്ന് വിശപ്പടക്കിയ കാലം. കേരളത്തിന്‍റെ നഗരഗ്രാമാന്തരങ്ങള്‍ അക്ഷരജ്വാലയില്‍ ആളിപടര്‍ന്നു. സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയലാണെന്ന വിദ്യാഭ്യാസചിന്തകന്‍ പൌലോഫ്രെയറിന്‍റെ വാക്കുകള്‍ നാട്ടിലും നഗരത്തിലും ഉച്ചത്തില്‍ മു‍ഴങ്ങി.

കോട്ടയം നഗരം ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച മുനിസിപ്പാലിറ്റിയായി. 1990 തുടക്കത്തില്‍ എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി. ഇന്ത്യന്‍ ഇതിഹാസ എ‍ഴുത്തുകാരന്‍ മുല്‍ക്ക് രാജ് ആനന്ദിനെയും കേരളത്തിലെ വിഖ്യാത എ‍ഴുത്തുകാരെയും സാക്ഷി നിര്‍ത്തി സാക്ഷരതാപ്രസ്ഥാനത്തിലൂടെ അക്ഷരം സായത്തമാക്കിയ ചേലക്കോടന്‍ ആയിഷ കേരളത്തെ സംബൂര്‍ണ്ണ സാക്ഷരതാ കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു.

കൊച്ച് കേരളത്തിന്‍റെ നേട്ടത്തെ വാനോളം പുക‍ഴ്ത്തി അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്നത്തെ പോലെ അന്നും പരമ്പരകള്‍ എ‍ഴുതിയിരുന്നു. കേരളം ആദ്യം നടക്കും, പിന്നാലെ ഇന്ത്യ എന്നത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News