ബാറുകള്‍ തുറക്കുന്നതിന്റെ സാധുത പരിശോധിക്കുന്നു; ശുപാര്‍ശ നല്‍കിയത് എക്‌സൈസ് കമ്മീഷണര്‍

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന്റെ സാധുത സര്‍ക്കാര്‍ പരിശോധിക്കുന്നു.

അണ്‍ലോക്കിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ കേരളത്തിലും ബാറുകള്‍ തുറക്കാമെന്ന് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും സര്‍ക്കാര്‍ തീരുമാനം.

അണ്‍ലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ കേരളത്തിലും ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറക്കണം. ഇതിനായി ഒരു മേശയില്‍ രണ്ട് പെരെന്ന നിലയില്‍ ക്രമീകരിക്കണം ഏര്‍പ്പെടുത്തണമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ. എക്‌സൈസ് വകുപ്പിന് നല്‍കിയ ശുപാര്‍ശ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ശുപാര്‍ശയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം, നിലവില്‍ തുറന്ന പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട് ലെറ്റുകളുടെ റിപ്പോര്‍ട്ട് എന്നിവയെല്ലാം സര്‍ക്കാര്‍ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here