അനശ്വരനാണ് ഭുവനേശ്വരന്‍; കോണ്‍ഗ്രസ് ക്രൂരതയുടെ നേര്‍സാക്ഷ്യമായി സഹോദരനെ ഓര്‍ത്തെടുത്ത് മന്ത്രി ജി സുധാകരന്‍

കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥിസംഘടനയുടെ പ്രവര്‍ത്തകരും നാട്ടുപ്രമാണിമാരായ ഗുണ്ടകളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ അനശ്വര രക്തസാക്ഷിയും സ്വന്തം സഹോദരനുമായ ജി ഭുവനേശ്വരനുമായുള്ള ജീവിത ഏടുകള്‍ പങ്കുവെച്ച് മന്ത്രി ജി സുധാകരന്‍.

സിപിഐഎം കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് മന്ത്രി തന്‍റെ സഹോദരന്‍റെയും മറ്റനവധി ധീര രക്തസാക്ഷിത്വങ്ങളുടെയും ഓര്‍മ അനുസ്മരിച്ചത്.

https://www.facebook.com/kairalinews/videos/3191569157637164/

ക്യാംപസ് ഇടനാഴികളില്‍, തെരുവുകളില്‍, ജി ഭുവനേശ്വരനെപോലുള്ള രക്തസാക്ഷികളുടെ ചോര തളംകെട്ടിക്കിടക്കുകയാണ്.

ഭൂതകാലത്തില്‍ നിന്ന് രക്തം വര്‍ത്തമാനകാലത്തോട് അലറിവിളിക്കുകയാണ്. ജി സുധാകരന്‍ പറഞ്ഞതുപോലെ രക്തസാക്ഷിപ്പുലരിമലമേല്‍ അവര്‍ വിമോചനം നേടുന്ന ജനതയുടെ ഭാവിക്കായി കാത്തുനില്‍ക്കുകയാണ്.

പോരാട്ടവഴിയില്‍ ഹക്ക് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും രക്തസാക്ഷിയോര്‍മകള്‍ ഊര്‍ജം നല്‍കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News