തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് യോഗം

ശശി തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി യോഗം. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ സമിതിയില്‍ അംഗമല്ലാത്തവരെ പോലും ക്ഷണിച്ചപ്പോഴാണ് തരൂരിനെ ഒഴിവാക്കിയത്.

നേതൃമാറ്റം ആവശ്യപ്പെട്ട തരൂരിനെയും, മനീഷ് തിവാരിയെയും സമിതികളില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെതിരെയുള്ള നീക്കങ്ങളും സോണിയ പക്ഷം ശക്തമാക്കുന്നത്.

ഈ മാസം 14ന് സഭാ സമ്മേളനം ചേരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ രൂപീകരിക്കുന്നതിനു വേണ്ടിയാണ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ നയരൂപീകരണ സമതി യോഗം ചേര്‍ന്നത്. എന്നാല്‍ ശശി തരൂരിനെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. നയരൂപീകരണ സമതിയില്‍ ഇല്ലാത്തവര്‍ പോലും പങ്കെടുത്തപ്പോഴാണ് തരൂരിനെ ഒഴിവാക്കിയത്.

നേരത്തെ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ സോണിയ ഗാന്ധി ഒതുക്കുന്നുവെന്ന വിമര്ശനങ്ങള്‍ക് തരൂരിനെ ഒഴിവാക്കിയ നടപടി കൂടുതല്‍ ശക്തി നല്‍കുന്നു.

നയരൂപീകരണ സമതിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട മനീഷ് തിവാരിയെയും ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഇന്നത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചു.

മനീഷ് തിവാരിയെ ഒഴിവാക്കി ഗൗരവ് ഗോഗോയിലെ ലോക്‌സഭയില്‍ കോണ്ഗ്രസിന്റെ ഡെപ്യൂട്ടി നേതാവാക്കിയ സോണിയ ഗാന്ധിയുടെ നടപടിയും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിതിരെയുള്ള നീക്കങ്ങള്‍ സജീവമാക്കിയത്. െ

കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളും തരൂരിനെതിരെ നിലപാട് സ്വീകരിക്കുന്നവരാണ് ഇതോടെ സഭയില്‍ കോണ്ഗ്രസിന് ഒറ്റക്കെട്ടായി കാര്യങ്ങള്‍ നീക്കാന്‍ കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News