കൊവിഡ് രോഗിയെ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം

പത്തനംതിട്ട: കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം. ആറന്‍മുളയിലെ വിജനമായ പ്രദേശത്ത് വാഹനം 15 മിനുട്ടോളം നിര്‍ത്തിയിട്ടതായി തെളിവുകള്‍ ലഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി പോയ 108 ആംബുലന്‍സ് വാഹനം ജിപിഎസ് ഘടിപ്പിച്ചവയാണ്. അതിനാല്‍ ഓരോ നീക്കവും കൃത്യമായി മനസ്സിലാക്കാനാകും. സംഭവം നടന്ന ശനിയാഴ്ച രാത്രി ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തെ നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം ആംബുലന്‍സ് 15 മിനുട്ട് നിര്‍ത്തിയിട്ടു. ഗൂഗിള്‍ മാപ്പിങ് വഴി വാഹനം ഈ സമയം ഇവിടെയുണ്ടായിരുന്നതായി തെളിവുകള്‍ പൊലീസിന് ലഭിച്ചു.

അടൂരില്‍ നിന്ന് കോവിഡ് ബാധിതയായ വീട്ടമ്മയേയും പെണ്‍കുട്ടിയേയും പന്തളം വഴിയാണ് ആറന്‍മുളയ്ക്ക് പോയത്. എന്നിട്ടും പന്തളത്തെ കോവിഡ് സെന്ററില്‍ പെണ്‍കുട്ടിയെ ഇറക്കിയില്ല. വീട്ടമ്മയെ കോഴഞ്ചേരിയിലെത്തിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ആറന്‍മുളയില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം പന്തളത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

വാഹനത്തിന്റെ റൂട്ട് മാപ്പ് അടക്കം ജിപിഎസ് വഴി ലഭ്യമായി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പട്ടികജാതി നിരോധന നിയമം കൂടി ചുമത്തിയ സാഹചര്യത്തില്‍ അന്വേഷണം അടൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഈ നിയമം കൂടി വരുന്നതോടെ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ചട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News