പീഡകനെ ന്യായീകരിച്ച ചെന്നിത്തലയുടെ നിലപാട് പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയും; മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് കോടിയേരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍: കൊവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച, പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.

തന്റെ പ്രസ്താവന പരസ്യമായി പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവണം.
ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണ്.

അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് സന്നദ്ധനായിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News