കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കഴുത്തില്‍ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എബിവിപി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News