സഞ്ജന ഗല്‍റാണിയും അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രശസ്ത നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍.

രാവിലെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിന് പിന്നാലെ സഞ്ജനയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

സീരിയല്‍ നടി ഡി.അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ 21നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, സിനിമ മേഖലയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധം ബംഗളൂരു പൊലീസ് അന്വേഷിക്കാനാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News