പ്രശസ്ത നാടക പ്രവർത്തകൻ  കെഎസ് കോയ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ  കെഎസ് കോയ കോഴിക്കോട് അന്തരിച്ചു. 66 വയസായിരുന്നു. കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ യുടെ ജില്ലാ സെക്രട്ടറിയും സി.പി.ഐ(എം) നടേലം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്ക്കാരം നാളെ രാവിലെ  10 മണിക്ക്  കോഴിക്കോട് കണ്ണംപറമ്പ്  ഖബർസ്ഥാനിൽ നടക്കും.

അര നൂറ്റാണ്ടോളം നീണ്ട നാടക ജീവിതമവസാനിപ്പിച്ചാണ് കെ എസ് കോയ വിടവാങ്ങിയത്. അരങ്ങിൽ നിറഞ്ഞു നിന്ന അനുഗൃഹീത കലാകാരൻ കോഴിക്കോടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. മലയാള നാടകവേദിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവിതാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി കലാപ്രവർത്തനങ്ങളെ കണ്ട കമ്യൂണിസ്റ്റുകാരൻ കൂടി ആയിരുന്നു കെഎസ് കോയ. മത വർഗ്ഗീയത ഉയർത്തുന്ന സാംസ്കാരിക ഫാസിസത്തിനെതിരയ പ്രതിരോധങ്ങളിൽ കോഴിക്കോടൻ തെരുവുകളിൽ എന്നും കെ എസ് കോയ ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥയിൽ ഫ്രാൻസിസ് റോഡിൽ അദ്ദേഹം കൂടി മുൻകയ്യെടുത്താണ് ചിന്ത ആർട്സ് സെൻ്റർ രൂപീകരിക്കുന്നത് …

ബാബുരാജും കെ പി ഉമ്മറും മാമുക്കോയയുമെല്ലാം വളർന്നു വന്ന ഫ്രാൻസിസ് റോഡിലെ കളരിയിൽ നിന്നാണ് കെ എസ് കോയയും നാടകരംഗത്തേക്ക് എത്തുന്നത്. കെ ടി മുഹമ്മദ്, തിക്കോടിയൻ, വിക്രമൻ നായർ തുടങ്ങിയ പ്രതിഭകളുടെ ശിക്ഷണവും സ്വാധീനവും കെ എസ് കോയയെ മലയാള നാടക രംഗത്തെ ശ്രദ്ധേയനായ അഭിനേതാവായി ഉയർത്തി.

ആർതർ ബട്ടലിൻ്റെ വിശ്വവിഖ്യാതമായ കാട്ടുകടന്നൽ മലയാളത്തിലവതരിപ്പിച്ചത് കോയ കൂടി ഉൾപ്പെട്ട സംഘമായിരുന്നു. തെലുങ്കാന, നമ്മളൊന്ന്, മരിക്കാൻ മനസില്ല, ഇതു ഭൂമിയാണ്, തെരുവിൻ്റെ കഥ,കയ്യൂരിൻ്റെ മക്കൾ തുടങ്ങി, ക്ഷണിക്കുന്നു കുടുrബ സമേതം, തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News