‘മമ്മൂക്കാനോട് മുണ്ടൂല്ല, മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്ഡേക്ക് വിളിച്ചിട്ടില്ല’; കുഞ്ഞ് ആരാധികയുടെ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ നേരിട്ടും അല്ലാതെയും നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. കൂടാതെ സമൂഹമാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയാണ് കൊണ്ടാടിയത്. എന്നാല്‍ മമ്മൂക്കയുടെ ‘ഹാപ്പി ബര്‍ത്ത്ഡേ’യ്ക്ക് വിളിക്കാത്തതിന് പരിഭവം പറഞ്ഞ് കരയുന്ന കൊച്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘മമ്മൂക്കാനോട് മുണ്ടൂല. മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്ഡേക്ക് വിളിച്ചിട്ടില്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് കൊച്ചു പെണ്‍കുട്ടി കരയുന്നതാണ് വീഡിയോയില്‍. മുതിര്‍ന്ന ഒരാള്‍, നമുക്ക് മമ്മൂക്കായുടെ വീട്ടില്‍ പോകാം എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നതും കേള്‍ക്കാം. ‘പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്?’ എന്ന കുറിപ്പോടെ മമ്മൂട്ടി തന്നെയാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

Posted by Mammootty on Tuesday, 8 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News