‘ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന എന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍.

ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന നേരത്തൈയുള്ള തന്റെ നിലപാട് ഇപ്പോള്‍ ശരിയായിരിക്കുന്നുവെന്ന് സുധീരന്‍ പറഞ്ഞു.തന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി എം സുധീരന്റെ പ്രതികരിച്ചു.

കെ എം മാണിയെ യു ഡി എഫിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതിനെതിരെ വി എം സുധീരന്‍ നേരത്തെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ എതിര്‍പ്പ് വകവയ്ക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്യസഭാ സീറ്റ് വിട്ട് നല്‍കി മാണിയെ സ്വാഗതം ചെയ്തത്.പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതിരിക്കാനായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ഈ കുതന്ത്രമെന്നതും വ്യക്തം.

എന്നാല്‍ ജോസ് കെ മാണി യു ഡി എഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനെതിരെയാണ് ഇപ്പോള്‍ വി എം സുധീരന്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വി എം സുധീരന്റെ പ്രതികരിച്ചത്.

കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു എന്നാണ് പോസ്റ്റിന്റെ തുടക്കം.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടതെന്നും തുടര്‍ന്ന് എന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തുവെന്നും സുധീരന്‍ പറയുന്നു.

ഇപ്പോള്‍ എന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സുധീരന്‍ പറഞ്ഞ് വയ്ക്കുന്നു. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഓര്‍മ്മപെടുത്തിയാണ് പോസ്റ്റ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News