സ്ത്രീവിരുദ്ധ പരാമര്‍ശം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്ത്രിവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നോതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മാർച്ചിൽ രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു.അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ. പ്രസ്താവനയില്‍ ആവശ്യപെട്ടു.

ഡിവൈഎഫ്‌ഐ എന്ന മഹത്തായ സംഘടനയെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയതെന്നും ഡിവൈഎഫ്‌ഐ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News