ചടയന്‍ ഗോവിന്ദന്‍; എന്നും കരുത്തേകുന്ന സ്‌മരണ – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്- ഇന്നേക്ക്- 22 വർഷം പൂർത്തിയാകുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ-്- പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യസാഹചര്യത്തിൽനിന്നാണ് അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക്- കടന്നുവന്നത്-. ഏറ്റവും നിർധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്-. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യം ജീവിതവ്രതമായിരുന്നു.

1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്ര-ട്ട-റി-യറ്റ് അംഗമായി. 1996 മെയ്- മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററിരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തൊഴിലാളിവർഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിതരസാധാരണമായ മാതൃകയാണ് അദ്ദേഹം കാട്ടിയത്-. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഇന്നത്തെ കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിലെ കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ്- പോരാളി വളർന്നുവന്നത്-.

കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്-. പുരകെട്ടി മേയാനുള്ള പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പു സമരം, കലംകെട്ടു സമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെ അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമർദനമാണ് അഴിച്ചുവിട്ടത്-. പൊലീസ്- ഗുണ്ടാവാഴ്-ചയെ ചെറുത്ത്- കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമിക വിദ്യാഭ്യാസംമാത്രമുണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്-നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്-ധനായ സാമൂഹ്യ ശാസ്-ത്രജ്ഞനായി മാറിയത്- ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റ്-ചര്യയിലൂടെയാണ്. വീട്ടിലെ പ്രയാസങ്ങളാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന് തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ടു-കൊണ്ടുപോകാൻ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക്- ആകർഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്-ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്-ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഏത്‌ കോണിലൂടെ നോക്കിയാലും സമരോജ്വലമായ ജീവിതമാണ്‌ സഖാവ്‌ നയിച്ചതെന്നു കാണാം.

കലാസാംസ്-കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്-. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്-കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ അവിടത്തുകാർക്ക്- പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റ്- വേട്ടയുടെ ഘട്ടത്തിൽ റക്കയുടെ കോലൂരി കൈയിലെടുത്ത്- പ്രതിരോധഭടനായും അദ്ദേഹം മാറി. പിന്നീട്-, സഖാവുൾപ്പെടെയുള്ളവർക്ക്- പൊലീസ്- വേട്ടയെ നേരിടേണ്ടതായിവന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീടുകൾ പൊലീസും കോൺഗ്രസ്- ഗുണ്ടകളും റെയ്-ഡ്- നടത്തുകയും അടിച്ചുതകർക്കുകയും ചെയ്-തു.1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്-ത്തിവച്ച നെല്ല് പിടിച്ചെടുത്ത്- ജനങ്ങൾക്ക്- വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു.

അടിയന്തരാവസ്ഥയ്-ക്കെതിരായ പ്രതിഷേധപ്രകടനത്തിന്‌ കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ്- ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടതായി വന്നു. ചടയന്റെ ഓർമ പുതുക്കുന്ന ഈ വേള സംസ്ഥാനം അതിപ്രധാനമായ രാഷ്‌ട്രീയഘട്ടത്തിലാണ്‌. മോഡി ഭരണം കോവിഡ്‌കാലത്തും കൂടുതൽ ജനവിരുദ്ധമായിരിക്കയാണ്‌. കോർപറേറ്റ്‌–- മൂലധനശക്തികൾക്ക്‌ രാജ്യത്തിന്റെ ആകാശവും കടലും ഭൂമിയും വിറ്റുതുലയ്‌ക്കുന്നു, അടിയറ വയ്‌ക്കുന്നു. കോവിഡ്‌–- 19ന്റെ വ്യാപനത്തിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇത്‌ നമുക്ക്‌ ഒട്ടും അഭിമാനകരമല്ല. ഏറെ അപകടകരമാണ്‌. ഇന്ത്യൻ സമ്പദ്‌ഘടനയാകട്ടെ ഇതുവരെ ദർശിക്കാത്ത വലിയ സാമ്പത്തികത്തകർച്ചയിലാണ്‌. ലോകരാജ്യങ്ങളുടെ ശരാശരി വളർച്ചനിരക്കിലെ ഇടിവ്‌ 12 ശതമാനമാണെങ്കിൽ ഇന്ത്യയിലത്‌ 24 ശതമാനമാണ്‌. ഈ സാഹചര്യത്തിലും എൽഡിഎഫ്‌ ഭരണമുള്ള കേരളം ജനക്ഷേമത്തിലും വികസനത്തിലും മാതൃകയാകുന്നു.

ലോക്‌ഡൗൺകാലത്ത്‌ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിനു പുറമെ നൂറുദിനംകൊണ്ട്‌ നൂറിനം കർമപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത്‌ സമ്പദ്‌ഘടനയെ ചലിപ്പിക്കും. സാധാരണക്കാരോടുള്ള കൂറ്‌ സർക്കാരിന്‌ എത്രമാത്രം ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള ഭവനം നൽകുന്ന ലൈഫ്‌ പദ്ധതി. അതിൽ ഇതിനകം രണ്ടേകാൽ ലക്ഷത്തിലധികം കുടുംബത്തിന്‌ വീട്‌ നൽകി. നൂറു ദിവസത്തിനുള്ളിൽ കാൽലക്ഷം ഭവനംകൂടി നൽകും. യുഡിഎഫ്‌ ഭരണകാലത്ത്‌ ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. അതും കിട്ടുന്നത്‌ വല്ലപ്പോഴുംമാത്രവും. എൽഡിഎഫ്‌ ഭരണത്തിൽ മാസം 1300 രൂപയാക്കി സാമൂഹ്യക്ഷേമ പെൻഷൻ. അതിപ്പോൾ 1400 രൂപയാക്കുകയും മാസംതോറും കിട്ടാനുള്ള സംവിധാനം ഉണ്ടാക്കുകയുമാണ്‌. ക്ഷേമപെൻഷൻ കിട്ടുന്നവരുടെ എണ്ണം ഇപ്പോൾ 58 ലക്ഷമാണ്‌. മുൻ സർക്കാരിന്റെ കാലത്തേക്കാൾ 20 ലക്ഷം കൂടുതൽ. എല്ലാ കുടുംബത്തിനും മാസംതോറും ഭക്ഷ്യകിറ്റ് കൊടുക്കും. ഇതും റേഷനുംകൂടിയാകുമ്പോൾ സംസ്ഥാനത്ത്‌ ഒരു കുടുംബവും പട്ടിണി കിടക്കേണ്ടിവരില്ല.

രാജ്യത്ത്‌ ആദ്യമായി ഒരു സംസ്ഥാനത്ത്‌ പച്ചക്കറിക്ക്‌ താങ്ങുവില വരുന്നു. നവംബർ ഒന്നിന്‌ 24 -ഇനം പച്ചക്കറിക്കാണ്‌ താങ്ങുവിലയും സംഭരണ–- വിതരണ സംവിധാനവും നിലവിൽ വരാൻ പോകുന്നത്‌. പരമ്പരാഗത വ്യവസായമേഖലയും മത്സ്യമേഖലയും സംരക്ഷിക്കാനും വളർത്താനുമുള്ള പദ്ധതികളുമുണ്ട്‌. ആതുരാലയങ്ങളും പൊതുവിദ്യാലയങ്ങളും ആധുനികവൽക്കരിക്കാനും മെച്ചപ്പെടുത്താനും തുടർനടപടിയുമുണ്ട്‌. മാലിന്യമുക്ത കേരളത്തിനായി 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ്‌ പദ്ധതി നടപ്പാക്കും. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയാക്കി. ഗെയിൽ പദ്ധതി, നാലുവരി ദേശീയപാത ഉൾപ്പെടെ മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതികൾ യാഥാർഥ്യമാകുന്നു.

നൂറു ദിനത്തിലെ നൂറു പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായതാണ്‌ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കുന്ന ഓപ്പൺ സർവകലാശാല. ഒക്ടോബർ രണ്ടിന്‌ ഗാന്ധി ജയന്തി ദിനത്തിൽ ഈ സർവകലാശാല നിലവിൽ വരുമ്പോൾ ഏതു പ്രായക്കാർക്കും ഉപരിപഠനത്തിനുള്ള സൗകര്യമാകും. വിദ്യകൊണ്ട്‌ പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ സന്ദേശം അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ്‌. കാസർകോട്ട്‌ ആരംഭിച്ച കേന്ദ്ര സർവകലാശാലയ്‌ക്ക്‌ ശ്രീനാരായണ ഗുരുവിന്റെ പേര്‌ നൽകുമെന്ന വാഗ്‌ദാനം കേന്ദ്രസർക്കാർ കാറ്റിൽ പറത്തി. എന്നാൽ, കേരള നവോത്ഥാനത്തിന്റെ പിതാവായ ഗുരുവിനോടുള്ള അർഹമായ ആദരവാണ്‌ എൽഡിഎഫ്‌ സർക്കാർ കാട്ടുന്നത്‌.

കോവിഡിനെ പ്രതിരോധിക്കുന്നതിലും മഹാമാരിക്കാലത്ത്‌ നാടിനെ മാന്ദ്യത്തിൽനിന്ന്‌ രക്ഷിക്കാനും വിശപ്പകറ്റാനും കേരളം ലോക മാതൃകയാണ്‌. അതിലേക്ക്‌ സംസ്ഥാനത്തെ നയിച്ച എൽഡിഎഫ്‌ ഭരണത്തിന്‌ തുടർച്ച ഉണ്ടാകരുത്‌ എന്ന ഗൂഢരാഷ്‌ട്രീയ ലക്ഷ്യത്തോടെ കോൺഗ്രസ്‌–- മുസ്ലിംലീഗ്‌– -ബിജെപി പ്രതിപക്ഷം അരാജക പരിപാടികൾ നടപ്പാക്കിവരുകയാണ്‌. ഒരു വിഭാഗം മാധ്യമങ്ങളുടെ കൂട്ടുമുണ്ട്‌. സർക്കാരിനും സിപിഐ എമ്മിനും എതിരെ അപവാദവും നുണയും പ്രചരിപ്പിക്കുന്നു. അതിനൊപ്പം നാടിന്റെ സമാധാനം തകർക്കാൻ കൊലക്കത്തിക്ക്‌ കോൺഗ്രസ്‌ മൂർച്ച കൂട്ടിയിരിക്കുന്നു.

കോൺഗ്രസിന്റെ ഹീനമായ നെറികേടുകൾ ഇങ്ങനെ അരങ്ങ്‌ തകർക്കുകയാണെങ്കിലും ഭൂമിയോളം ക്ഷമയിലാണ്‌ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും കമ്യൂണിസ്റ്റ്‌ അനുഭാവികളും. ‘കൊലയ്‌ക്കു കൊല’, ‘ചോരയ്‌ക്കു ചോര’ എന്ന നയം സിപിഐ എം സ്വീകരിക്കില്ല.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ വെഞ്ഞാറമൂട്ടിലെ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും തിരുവോണനാളിൽ കൊലക്കത്തിക്ക്‌ ഇരയാക്കിയത്‌ അതാണ്‌ വ്യക്തമാക്കുന്നത്‌. കൊലപാതകത്തിന്‌ അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്‌. കോൺഗ്രസ്‌ ബന്ധം പുറത്തുവന്നിട്ടും പ്രതികളെ പരസ്യമായി സംരക്ഷിക്കുകയാണ്‌ കെപിസിസി നേതൃത്വം. രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കരുതിക്കൂട്ടി നടത്തിയ കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ്‌ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എംപിമാരും ഉൾപ്പെടുന്ന കോൺഗ്രസ്‌ നേതാക്കൾ നടത്തുന്നത്‌. ഇതിനു പുറമെ മഹിളാ നേതാവിന്റെ വീട്‌ മകനെക്കൊണ്ട്‌ അർധരാത്രി കല്ലെറിഞ്ഞ്‌ ഗ്ലാസ്‌ തകർത്ത്‌ ‘മാർക്‌സിസ്റ്റ്‌ ആക്രമണ’ വ്യാജകഥ സൃഷ്ടിച്ചു. അതിന്‌ ഉമ്മൻചാണ്ടിയുടെ ഒത്താശയും ഉണ്ടായി.

കോൺഗ്രസിന്റെ ഹീനമായ നെറികേടുകൾ ഇങ്ങനെ അരങ്ങ്‌ തകർക്കുകയാണെങ്കിലും ഭൂമിയോളം ക്ഷമയിലാണ്‌ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും കമ്യൂണിസ്റ്റ്‌ അനുഭാവികളും. ‘കൊലയ്‌ക്കു കൊല’, ‘ചോരയ്‌ക്കു ചോര’ എന്ന നയം സിപിഐ എം സ്വീകരിക്കില്ല. സമാധാന കേരളത്തിനാണ്‌ എൽഡിഎഫ്‌ നിലകൊള്ളുന്നത്‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക കോൺഗ്രസ്‌ ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന്‌ കഴിയും. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ്‌ കേരള പൊലീസിനുണ്ട്‌. എന്നാൽ, കേസിൽ പ്രതികളായി വരാൻ സാധ്യതയുള്ള കോൺഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താൻവേണ്ടിയാണ്‌ സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിനെതിരെയുള്ള ബിജെപി–- യുഡിഎഫ്‌ ചങ്ങാത്തത്തിന്റെ വിയർപ്പ്‌ ഗന്ധം ഈ ആവശ്യത്തിൽ പരക്കുന്നുണ്ട്‌.

എൽഡിഎഫ്‌ സർക്കാരിനെതിരെ ചട്ടം ലംഘിച്ച്‌ പ്രവർത്തിക്കാനും ഫയൽ മരവിപ്പിക്കാനും ഫയൽവിവരങ്ങൾ ചോർത്താനും കെപിസിസി പ്രസിഡന്റ്‌ നടത്തിയ ഇടപെടലുകൾ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നതാണ്‌. കോൺഗ്രസ്‌ അനുകൂല സംഘടനാ പ്രവർത്തകരെ വിളിച്ചുകൂട്ടി സർക്കാർവിരുദ്ധ പ്രവർത്തനത്തിന്‌ നിർദേശം കൊടുത്തതിലൂടെ പ്രതിപക്ഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും തദ്ദേശ തെരഞ്ഞെടുപ്പുകളെയും എത്രമാത്രം ഭയക്കുന്നെന്ന്‌ വ്യക്തമാകുന്നു. കോവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രവർത്തനങ്ങളെയും സർക്കാരിന്റെ നൂറുദിന പരിപാടിയെയും അട്ടിമറിക്കാൻ കോൺഗ്രസ്‌ അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ ‘അഞ്ചാംപത്തി’കളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളും. ഇത്തരം നെറികെട്ട നടപടികൾക്ക്‌ പ്രബുദ്ധ കേരളം കനത്ത പ്രഹരം നൽകും. അതിലേക്ക്‌ ജനങ്ങളെ അണിനിരത്താനും എൽഡിഎഫ്‌ സർക്കാരിന്‌ കരുത്ത്‌ പകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വല സ്‌മരണ പ്രചോദനമേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News