സുശാന്ത് സിംഗിന്‍റെ മരണം: അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലോക്കപ്പിൽ

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തി നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലോക്കപ്പിൽ.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനക്കേസിൽ റിയാ ചക്രവർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയ നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ബോളിവുഡിലെ വമ്പൻ സ്രാവുകളടക്കമുള്ളവർ കുടുങ്ങുമെന്ന സൂചനകൾ പുറത്ത്. 2016 മുതൽ സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിൽ റിയ പറഞ്ഞു.

ബോളിവുഡിലെ വമ്പൻ സ്രാവുകളടക്കമുള്ളവരുടെ പേരുകളാണ് മയക്ക് മരുന്നുമായി ബന്ധപ്പെട്ട് നടി അന്വേഷ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുവാനുള്ള സാധ്യത. മയക്കുമരുന്ന് കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയിരിക്കുന്നത്.

സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് മയക്കുമരുന്നുകളുടെ ഉപയോഗമാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News