പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങള്‍; 34 സ്കൂളുകളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സംസ്‌ഥാന സർക്കാരിന്റെ 100ദിനം.

100പദ്ധതികൾ എന്നിവയിൽ ഉൾപ്പെട്ട പ്രധാന പദ്ധതിലൊന്നാണ്‌ പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കുകയെന്നത്‌.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൈറ്റ് വിക്ടേര്‍സ് ചാനല്‍ വ‍ഴി ഓണ്‍ലൈനായാണ് ഉദ്ഘാടനം നടന്നത്‌. നമ്മുടെ വിദ്യാഭ്യാസ പുരോഗതിയുടെ ചവിട്ടുപടിയായി ഈ മികവിന്റെ കേന്ദ്രങ്ങൾ മാറട്ടെയെന്ന്‌ മുഖ്യമന്ത്രി ആശംസിച്ചു.

പദ്ധതിയുടെ ഭാഗമായി 34 സ്‌കൂളുകൾ കൂടിയാണ്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർന്നത്‌. 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ 34 സ്‌കൂളുകൾ. നേരത്തെ 17 സ്‌കൂളുകൾ പദ്ധതി പൂർത്തിയാക്കി കൈമാറിയിരുന്നു.

കിഫ്ബിയിൽ നിന്നും 5 കോടി രൂപയാണ് ഓരോ സ്‌കൂളിനുമായി ചിലവഴിക്കുന്നത്. ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്ത് ആകർഷകമായ വിദ്യാർത്ഥി സൗഹൃദമായ നിർമ്മാണമാണ് നടന്നിരിക്കുന്നത്.

ഈ സ്‌കൂളുകളിൽ മാത്രം 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായി.

ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്രിമാരായ ഡോ. തോമസ് ഐസക് , കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നന്ദിയും പറഞ്ഞു. അതത് മണ്ഡലങ്ങളിലെ എം.എൽ.എ.മാർ ഉൾപ്പെടുന്ന മറ്റ് വിശിഷ്ഠാതിഥികൾ തത്സമയം അതത് സ്‌കൂളുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ കോവളം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ബാലരാമപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് പട്ടം, നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് നെടുമങ്ങാട്, കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കഴക്കൂട്ടം,

കൊല്ലം ജില്ലയിലെ കൊല്ലം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്, കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് കൊട്ടാരക്കര, കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശൂരനാട്, കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കലവൂർ, കോട്ടയം ജില്ലയിൽ പാലാ നിയോജകമണ്ഡലത്തിലെ എം.ജി.ജി.എച്ച്.എസ്.എസ് പാലാ,

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം (എച്ച്.എസ്.എസ് ബ്ലോക്ക്), ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൃക്കൊടിത്താനം, ഇടുക്കി ജില്ലയിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൊടുപുഴ, ദേവികുളം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി, എറണാകുളം ജില്ലയിൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം, പിറവം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പിറവം (എച്ച്.എസ് ബ്ലോക്ക്),

കോതമംഗലം നിയോജകമണ്ഡലത്തിലെ ജി.എം.എച്ച്.എസ്.എസ് ചെറുവത്തൂർ, കളമശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കൊങ്ങോർപ്പിള്ളി, തൃശ്ശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ചേലക്കര, മലപ്പുറം ജില്ലയിൽ വേങ്ങര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നെടുവ,

കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നിയോജകമണ്ഡലത്തിലെ ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്, കുന്നമംഗലം നിയോജകമണ്ഡലത്തിലെ ആർ.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം, കൊടുവള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പന്നൂർ, ഏലത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പയിമ്പ്ര, പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ, ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂർ,

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വളയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തിലെ എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂർ,

കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതാഴം, ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശ്രീകണ്ഠാപുരം, തലശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചിറക്കര, കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാട്യം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങുകള്‍ തത്സമയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News