സംസ്ഥാനത്ത് 34 മികവിന്‍റെ കേന്ദ്രങ്ങൾ കൂടി സജ്ജമായി

സംസ്ഥാനത്ത് 34 മികവിന്‍റെ കേന്ദ്രങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 34 മണ്ഡലങ്ങളിലായിട്ടാണ് 34 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. ഓൺലൈനായിട്ടാണ് ഉദ്ഘാടനം നടത്തന്. സ്കൂളുകളെ മികവിന്‍റെ കേന്ദ്രമാക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഒരു പക്ഷപാതിത്വവും സർക്കാർ കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

100 ദിനം 100 പദ്ധതികൾ. ഇതിന്‍റെ ഭാഗമായാണ് 34 സ്‌കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയർത്തിയതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.

എല്ലാ കാര്യത്തിലും ചിലർ തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. ഈ പദ്ധതിയുടെ കാര്യത്തിലും അതുണ്ടായി
മലബാറിനെഒ‍ഴിച്ച് ബാക്കി മേഖലയെ അവഗണിച്ചു എന്നാണ് ആക്ഷേപം. സമൂഹ മാധ്യമത്തിലാണ് ഇത്തരം പ്രചരണം.

എന്നാൽ 34 ൽ 19 സ്കൂളുകള്‍ തിരുവനന്തപുരം മുതല്‍ ചേലക്കരവരെയായി അനുവദിച്ചിട്ടുണ്ട്. മലബാറില്‍ 15 സ്കൂളുകളും. സ്കൂളുകളെ മികവിന്‍റെ കേന്ദ്രമാക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഒരു പക്ഷപാതിത്വവും സർക്കാർ കാണിച്ചിട്ടില്ല.

ഓൺലൈൻ ക്ളാസുകളുടെ കാര്യത്തിൽ കൃത്യമായ ദിശാബോധത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. മികച്ച പിന്തുണയും ഇതിന് ലഭിക്കുന്നു. സ്കൂളുകൾ പൂർണ തോതിൽ ആരംഭിക്കാൻ സാധിക്കുമ്പോൾ കാലതാമസമില്ലാതെ ആരംഭിക്കും. അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

140 സ്‌കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ 34 സ്‌കൂളുകളും. കിഫ്ബിയിൽ നിന്നും 5 കോടി രൂപയാണ് ഓരോ സ്‌കൂളിനുമായി ചിലവഴിക്കുന്നത്. മികവിന്‍റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഇതിനകം 22 സ്കൂളുകളുടെ കെട്ടിടങ്ങൾ സമർപ്പിച്ചു ക‍ഴിഞ്ഞു. 5 കോടി രൂപയുടെ 56 സ്കൂളുകള്‍ക്ക് പുറമെ 3 കോടി രൂപയുടെ 32 സ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനോടകം കൈറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here