കങ്കണ മുംബൈയില്‍; കാത്തിരിക്കുന്നത് നിരവധി കടമ്പകള്‍

മുംബൈയില്‍ തിരിച്ചെത്തിയ ബോളിവുഡ് നടി കങ്കണ റണൗത്തിനെ കാത്തിരിക്കുന്നത് നിരവധി കടമ്പകളാണ്. കങ്കണ റണൗത്തിന് മയക്ക് മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പുറത്ത് വിട്ട വിവരങ്ങളാണ് കങ്കണയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക.

മുംബൈ പാക് അധിനിവേശ കാശ്മീര്‍ ആണെന്നും മുംബൈ പോലീസിനേക്കാള്‍ ഭേദം സിനിമ മേഖലയിലെ മാഫിയകളാണെന്നും കങ്കണ നടത്തിയ പ്രസ്താവന ശിവസേനയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ കങ്കണയെ മുംബൈയില്‍ കാലു കുത്തുവാന്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത് പറഞ്ഞു.

ബോളിവുഡ് നടി കങ്കണ റണൗതും ശിവസേനയും തമ്മില്‍ നടക്കുന്ന വാക് പോര് പുതിയ വഴിത്തിരിവിലേക്കാണ് കടന്നിരിക്കുന്നത് .

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ ഓഫീസിന് മുന്‍പില്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെയാണ് നടിയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം പുറത്തു വന്നിരിക്കുന്നത്.

ബോളിവുഡ് നടി കങ്കണ റണാവത്തിന് മയക്ക് മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു . നടിയുടെ കാമുകനെന്ന് പറയുന്ന നടന്‍ ആദിത്യന്‍ സുമന്‍ ഒരു മീഡിയയ്ക്ക് നല്‍കിയ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

തനിക്കെതിരായ ലഹരി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിനോട് പൂര്‍ണമായും സഹകരിക്കുമെന്ന് കങ്കണ റണൗട്ട് പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് നടിയുടെ പ്രതികരണം. കങ്കണക്കെതിരെ ശിവസേന ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തനിക്ക് മയക്ക് മരുന്ന് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മുംബൈയില്‍ നിന്നും എന്നെന്നേക്കുമായി പോവാന്‍ തയ്യാറാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News