‘ബിജെപി ഐടി സെല്‍ മേധാവിയെ പുറത്താക്കണം’; നടപടി ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നാളെക്കുള്ളില്‍ അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍നിന്ന് പുറത്തക്കണമെന്നാണ് ആവശ്യം. പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കാന്‍ താത്പര്യപെടുന്നില്ലെന്നാണു മനസിലാക്കേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

അമിത് മാളവ്യ തനിക്കെതിരെ ട്വിറ്ററില്‍ വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ബിജെപി തന്നെ സംരക്ഷിക്കുന്നില്ലെങ്കില്‍ തനിക്കു മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
ബിജെപി ഐടി സെല്‍ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഐടി സെല്ലില്‍ നിന്നുള്ളവര്‍ വ്യാജ ഐഡികളില്‍നിന്ന് ട്വീറ്റുകള്‍ പ്രചരിപ്പിക്കുകയാണ്.

തെമ്മാടികളായ ഐടി സെല്ലിലെ ആളുകളുടെ പ്രവൃത്തിക്ക് ബിജെപി ഉത്തരവാദിയല്ലെന്നാണു പറയുന്നതെങ്കില്‍ തന്റെ അണികള്‍ തിരിച്ചും ആക്രമണം നടത്തിയാല്‍ അതിന് താനും ഉത്തരവാദിയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുന്നെയും ബിജെപി ഐടി സെല്ലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അമിത് മാളവ്യയെ പുറത്താക്കണമെന്നും അദേഹം ആവശ്യപ്പെടുന്നത്. നാളെക്കുള്ളില്‍ അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍നിന്ന് പുറത്തക്കണമെന്നും പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കാന്‍ താത്പര്യപെടുന്നില്ലെന്നാണു മനസിലാക്കേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here