ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികളുമായി ലീഗ് അനുഭാവികള്‍

കോഴിക്കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദിന്‍ എം.എല്‍.എ ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. തട്ടിപ്പിനിരയായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചന്തേര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കമറുദീനെ ലീഗില്‍ നിന്നും പുറത്താക്കണമെന്ന് ലീഗ് അനുഭാവികളായ പരാതിക്കാര്‍ ആവശ്യപ്പെട്ടു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍എ യുമായ എം സി കമറുദീനെതിരെ ദിനം പ്രതി പരാതികളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇരുപതോളം പേര്‍ പരാതിയുമായി ചന്തേര പൊലീസ് സ്റ്റേഷനിലെത്തി.

തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ഭൂരിഭാഗവും സാധാരക്കാര്‍. ഈ പാവങ്ങള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ലീഗ് നേതാക്കള്‍ തട്ടിയെടുത്തത്. കമറുദീനെ വിശ്വസിച്ച തങ്ങളെ അദേഹം ചതിക്കുകയായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകരായ പരാതിക്കാര്‍ പറയുന്നു. കമറുദീനെ ലീഗില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കമറുദീനും പുക്കോയ തങ്ങള്‍ക്കും എതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News