ലൈഫ് ഭവന പദ്ധതിയിലേക്ക്‌ അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കൊച്ചി: ലൈഫ് സമ്പൂർണ്ണ പാർപ്പിട നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.

നിലവിൽ സെപ്‌തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാൽ കോവിഡ്  പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകിയത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ്  അപേക്ഷകൾ സമർപ്പിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here