ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി ഖമറുദ്ദീനില്‍ നിന്ന് വിശദീകരണം തേടാന്‍ മുംസ്ലിം ലീഗ്; എംഎല്‍എയെ വിളിച്ചുവരുത്താന്‍ സംസ്ഥാന നേതൃത്വം

മഞ്ചേശ്വരത്തെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ മുസ്ലീം ലീഗ് നേതൃത്വം.

എംഎല്‍എയ്‌ക്കെതിരെ ലീഗിന്റെ പ്രാദേശിക നേതാക്കളും അണികളും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയതും തട്ടിപ്പ് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് എംഎല്‍എ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ലീഗ് തീരുമാനിച്ചത്.

എംസി ഖമറുദ്ദീന് പുറമെ മഞ്ചേശ്വരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൂക്കോയ തങ്ങള്‍ക്കെതിരെയും സമാന ആരോപണം ഉണ്ടെങ്കിലും എംസി ഖമറുദ്ദീനെ മാത്രമാണ് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

തുടക്കത്തില്‍ ബിസനസ് തകര്‍ച്ച മാത്രമായി പുറത്തുവന്ന വാര്‍ത്ത കൈരളി ന്യൂസ് കൂടുതല്‍ വിശദമായ തട്ടിപ്പ് വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നതോടെയാണ് മാധ്യമങ്ങള്‍ ചെറിയ തോതിലെങ്കിലും വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്.

നേരത്തെയും പാലാരിവട്ടം പാലം ഉള്‍പ്പെടെ നിരവധി അഴിമതി, സാമ്പത്തിക ആരോപണങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആരെയും ഇതുവരെ വിളിച്ചുവരുത്തുകയോ വിശദീകരണം തേടുകയോ ചെയ്തതായി ചരിത്രമില്ല. എന്നാല്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ നിക്ഷേപകരും പരാതിക്കാരും ബഹുഭൂരിപക്ഷവും മുസ്ലീം ലീഗ് അണികളോ പ്രാദേശിക നേതാക്കളോ ആയതും മുസ്ലീം ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.

150 കോടി രൂപയുടെ തട്ടിപ്പെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും കൈരളി ന്യൂസിന്റെ വിശദമായ അന്വേഷണത്തില്‍ നിക്ഷേപകരുടെ ഉള്‍പ്പെടെ പ്രതികരണത്തിലൂടെ തട്ടിപ്പിന്‍റെ വ്യാപ്തി ഇതിലും വലുതാണെന്നും അറബ് രാഷ്ട്രങ്ങളില്‍ വരെ കമ്പനി തുടങ്ങുന്നതിനായി രാഷ്ട്രീയ, മത സ്വാധീനം ഉപയോഗപ്പെടുത്തി ഖമറുദ്ദീന്‍ ശ്രമിച്ചു എന്ന വിവരങ്ങളും പുറത്തുവന്നു. 500 കോടിയോളം വരുന്ന തട്ടിപ്പാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നതെന്ന് വ്യക്തമായിരുന്നു.

നേരത്തെ കേസിന്റെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാരും ലീഗ് എംഎല്‍എയ്‌ക്കെതിരായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിനെ വിപുലീകരിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News