മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാ‍ഴ്ച സമയം അനുവദിച്ചു

മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് 28 പരോഗണിക്കും. അതിന് മുന്നേ മോറാട്ടോറിയാം നീട്ടുന്നതിൽ കേന്ദ്രം നിലപാട് അറിയിക്കണം. മോറാട്ടോറിയം കാലത്ത് പലിശ ഇടക്കുമോ എന്നതിലും നിലപാടറിയിക്കണമെന്നും കോടതി പറഞ്ഞു.

ബാങ്കുകളുമായി മൂന്ന് തവണ ച൪ച്ച നടത്തിയെന്നും. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. രണ്ടാഴ്ച കൂടി സമയം വേണം. ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ പറഞ്ഞു.

സമഗ്ര പാകേജുണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നും മന്ത്രാലയ തലത്തിൽ തീരുമാനമെടുക്കണമെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ധന മന്ത്രാലയം ച൪ച്ച നടത്തി വരികയാണെന്നും സോളിസിറ്റ൪ ജനറൽ തുഷാ൪ മേത്ത പറഞ്ഞു.

ഊ൪ജ മേഖലയിലും പ്രതിസന്ധിയുണ്ട്. സംസ്ഥാനങ്ങളെയും കക്ഷി ചേ൪ക്കണം. എല്ലാം ബാങ്കുകളുടെ തലയിൽ ഇടാനാകില്ലെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പറഞ്ഞു.

വ്യക്തമായ തീരുമാനവുമായാണ് വരേണ്ടതെന്ന് കേന്ദ്രത്തോട് കോടതി അഭിപ്രായപ്പെട്ടു. രണ്ടാഴ്ചത്തേക്ക് കൂടി മൊറട്ടോറിയം നീട്ടണമെന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം കോടതിയില്‍ പറഞ്ഞു.

ആസ്ഥി നിഷ്ക്രിയമായി പ്രഖ്യാപിക്കുന്നില്ലലെങ്കിലും മൊറട്ടോറിയം അവസാനിച്ചതിനാൽ ആറ് മാസത്തെ പിഴപ്പലിശ ഈടാക്കുമെന്ന് ബാങ്കുകൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മുതി൪ന്ന അഭിഭാഷകൻ സി എ സുന്ദരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here