ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌: ഖമറുദ്ദീൻ ഇപ്പോൾ പാണക്കാട്ടേക്ക്‌ വരേണ്ടെന്ന്‌ തങ്ങൾ; ലീഗിൽ പോര്‌ രൂക്ഷം

നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു.

തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിര്‍ദേശം നല്‍കിയെന്നാണ് സൂചനകൾ. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്‌ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്‌ച തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്.

മാത്രമല്ല പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്.

ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here