ആന്റിജന്‍ ഫലം നെഗറ്റീവായാലും പിസിആര്‍ ടെസ്റ്റ് നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ദില്ലി: കൊവിഡ് 19 രോഗലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ സൂചിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്.

രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല, നേരത്തെ രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിന് അടുത്ത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95,735 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. 1172 പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News